ഏതെങ്കിലും അസുഖത്തിൽ നിന്നോ അസുഖം ഉണ്ടാക്കുന്ന രോഗാണുക്കളിൽ നിന്നോ നമുക്ക് കിട്ടുന്ന സംരക്ഷണം ത്തിനു ആണ് പ്രതിരോധശേഷി എന്ന് പറയുന്നത്. നമ്മുടെ തന്നെ ശരീരത്തിലെ കോശങ്ങളും തന്മാത്രകളും നമുക്ക് സംരക്ഷണം പ്രധാനം ചെയ്യുന്നുണ്ട്. ഈ കോശങ്ങളും തന്മാത്രകളും ഏതെങ്കിലും അപരിചിത ജീവികളോ വസ്തുക്കളോ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഒരുമിച്ചു അവക്കെതിരെ പ്രതിരോധിക്കുന്നു. പ്രതിരോധം നേടിയ കോശങ്ങളിലെ തന്മാത്രകൾ അസുഖം വന്ന രോഗാണുക്കളെ ശരീരത്തിൽ കയറുന്നതിൽ പ്രതിരോധിക്കുകയും അവയുടെ വ്യാപനത്തെ തടയുകയും ചെയ്യുന്നു. പ്രതിരോധശേഷി നേടിയ കോശങ്ങൾ ദീർഘ കാലത്തേക്ക് ശരീരത്തിന് രോഗാണുക്കളിൽ നിന്നും സംരക്ഷണം നൽകുന്നു. ചില പകർച്ച വ്യാധികൾക്ക് എതിരെ സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഒരു അളവ് വരെ പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ട്.
നമുക്ക് വൈറസുകളെ പ്രതിരിധിക്കാനുള്ള ശേഷി ഉണ്ടോ?
ഒരു വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ശരീരത്തിലെ പ്രതിരോധ സിസ്റ്റത്തിലെ കോശങ്ങളും പ്രോടീൻ കളും അവയ്ക്കെതിരെ യുദ്ധം തുടങ്ങുകയും അവയെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്യുന്നു. ശരീരത്തിലെ പ്രതിരോധ കോശങ്ങളിലെ ചില പ്രോടീൻ തന്മാത്രകൾ വൈറസ് ന്റെ ഉപരിതലത്തിലെ ചില പ്രതേക പ്രോടീൻ തന്മാത്രകളെ പ്രതിരോധിരോധിക്കുന്നു എന്നാലും വൈറസ് ഇതിനെ മറികടന്നു ശരീരത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും.
എന്താണ് വാക്സിനു കളുടെ ആവശ്യം?
വൈറസ് പോലുള്ള പ്രതേക തരം സാംക്രമിക രോഗവ്യാപികളെ പ്രതിരോധിക്കാൻ കൊടുക്കുന്ന ഉത്തേജനം ആണ് വാക്സിനുകൾ. അസുഖം പരത്തുന്ന വൈറസ് ദുർബലം ആകുകയും അതിനു തുടർവ്യാപനം സാധ്യമാകാതാകുകയും, ഈ ദുർബല വൈറസ് നെ വാക്സിൻ ആയി ഉപയോഗിക്കുകയും ചെയ്യുന്നു. മരിച്ച വൈറസ് ന്റെ ഭാഗങ്ങളെയും വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്. ഈ വാക്സിൻ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുകയും ഭാവിയിൽ ഈ വൈറസ് കൊണ്ടു ഉണ്ടാകാവുന്ന അസുഖങ്ങൾക്ക് എതിരെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വാക്സിനേഷൻ ഏതു അസുഖം പരത്തുന്ന രോഗാണുവിന് എതിരെ ഉപയോഗിച്ചോ അതിനെ മാത്രമേ പ്രതിരോധിക്കാൻ കഴിയു. എല്ലാ വൈറസ് നെയും പ്രതിരോധിക്കാൻ അതിനു കഴിയില്ല. അഞ്ചാം പനി ക്കും ചിക്കൻ പോക്സ് നും ഉള്ള വാക്സിൻ ഇതിനു ഉദാഹരണങ്ങൾ ആണ്.
മനുഷ്യശരീരം കൊറോണ വൈറസ് നു എതിരെ പ്രതിരോധ ശേഷി നേടിയിട്ടില, അതുപോലെ കൊറോണ വൈറസ് നെ പ്രതിരോധിക്കാൻ ഉള്ള വാക്സിൻ ഇതു വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. സാമൂഹിക അകലം പാലിക്കുക, കയ്യ് ശുചിത്വം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചു നമുക്ക് ഈ അസുഖത്തെ അകറ്റി നിർത്താം.