സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമായി കണക്കാക്കപ്പെടുന്ന അവയവങ്ങളിലെ എല്ലാ ചാക്രിക ജൈവ മാറ്റങ്ങളും ആർത്തവ ചക്രത്തിൽ ഉൾപ്പെടുന്നു. അണ്ഡാശയം, ഗർഭാശയം, ഗര്ഭാശയമുഖം, യോനി എന്നിവ പോലുള്ള സ്ത്രീകളുടെ പ്രത്യുത്പാദന ഘടനയുള്ളവരിൽ ഇത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. എല്ലാ മാസവും, അണ്ഡാശയങ്ങൾ പ്രത്യുൽപാദന ഘടകങ്ങളായി പ്രവർത്തിക്കുന്ന പ്രത്യേക കോശങ്ങൾ ഉത്പാദിപ്പിക്കുന്നു. ഇതിനെ മുട്ട അഥവാ അണ്ഡം എന്ന് വിളിക്കുന്നു. അണ്ഡത്തിന് ലൈംഗിക ബന്ധത്തിൽ യോനീനാളത്തിലൂടെ പ്രവേശിക്കുന്ന ബീജങ്ങളുമായി സംയോജിപ്പിക്കാൻ കഴിയും.

ഒരു അണ്ഡവും ബീജവും സംയോജിച്ചാൽ, അവ ഒരൊറ്റ കോശമായി മാറും. പിന്നീട് ഈ കോശം ഒരു ഭ്രൂണമായി മാറി ഗർഭാശയ ഭിത്തിയിൽ പറ്റിനിൽക്കും. ക്രമേണ ഭ്രൂണം ഗർഭകാലത്തുടനീളം ഒരു പുതിയ വ്യക്തിയായി വളർന്ന് ഒടുവിൽ ജനനത്തിനു തയ്യാറാകുന്നു. അതുകൊണ്ടാണ്, എല്ലാ മാസവും, ഒരു അണ്ഡ-ബീജ സംയോജനം പ്രതീക്ഷിച്ച്, അടുത്ത ഒമ്പത് മാസത്തേക്ക് ഭ്രൂണത്തിന് ഒരു പുതിയ മനുഷ്യനായി വികസിക്കാൻ അനുയോജ്യമാവാൻ ഗർഭപാത്രം സ്വയം തയ്യാറെടുക്കുന്നത്. ഭ്രൂണത്തെ ഗർഭപാത്രത്തിന്റെ ഭിത്തിയുമായി ബന്ധിപ്പിക്കുന്നതിനും, അതിജീവിക്കുന്നതിനും വളരുന്നതിനുമുള്ള പോഷണം സ്വീകരിക്കുന്നതിനും, വേണ്ടി ഗർഭപാത്രത്തിന്റെ ഭിത്തി കട്ടിയുള്ളതും രക്തക്കുഴലുകളാൽ നിറഞ്ഞതും ആയി മാറുന്നു. അണ്ഡ-ബീജ സംയോജനം സംഭവിക്കാത്തപ്പോൾ, ഗർഭാശയത്തിന്റെ ഭിത്തിയിലെ തടിപ്പ് ശരീരത്തിൽ നിന്ന് ആർത്തവം അല്ലെങ്കിൽ ആർത്തവ രക്തത്തിന്റെ രൂപത്തിൽ വിസര്ജ്ജിക്കപെടും.
അതിനാൽ, ആർത്തവ രക്തത്തിൽ സാധാരണയായി ധാരാളം രക്തവും, കുറച്ച് കട്ട പിടിച്ച രക്തവും, ഗർഭാശയ ഭിത്തിയിൽ നിന്ന് പുറന്തള്ളുന്ന സംയുക്തകോശങ്ങളും, യോനിയിലെയും ഗര്ഭാശയമുഖത്തിലെയും കോശങ്ങളിൽ നിന്നുള്ള വെള്ളം, അയോണുകൾ, കഫം, ബാക്ടീരിയ എന്നിവ അടങ്ങിയ സ്രവങ്ങളും അടങ്ങിയിരിക്കുന്നു. ഇരുമ്പ്, ചെമ്പ്, തുടങ്ങിയ എല്ലാ ലോഹ അയോണുകളുടെയും ആരോഗ്യകരമായ യോനിയിൽ വസിക്കുന്ന ബാക്ടീരിയുടെയും സാന്നിധ്യമാണ് ആർത്തവ രക്തത്തിന്റെ ഗന്ധത്തിന് കാരണം.