Malayalam

മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

മാനസികരോഗം അലട്ടുന്നവരിൽ ബുദ്ധിക്കുറവ് കാണപ്പെടുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ബുദ്ധി, സാമൂഹ്യ, സാമ്പത്തിക സ്ഥിതി ഏതുമാവട്ടെ, നാമെല്ലാവരെയും ബാധിക്കാവുന്നതാണ് മാനസികപരമായ അസ്വാസ്ഥ്യം. മാനസിക പ്രശ്‍നങ്ങൾ ഒരിക്കലും ബലഹീനതയുടെയോ, മടിയുടെയോ സൂചനയല്ല. കുട്ടിക്കാലത്തെ അനുഭവങ്ങൾ, സമ്മര്‍ദ്ദം തുടങ്ങിയ അനവധി കാരണങ്ങൾക്ക് ഒരാളുടെ മാനസിക ആരോഗ്യത്തെ സ്വാധീനിക്കാനാകും. അതിനാൽ, മാനസികരോഗം ഒരിക്കലും ഒരു വ്യക്തിയുടെ ഉന്മേഷക്കുറവ്, കുറഞ്ഞ മനശക്തി, ഇച്ഛാശക്തി ഇല്ലായ്മ എന്നിവ അല്ല സൂചിപ്പിക്കുന്നത്. മേൽപ്പറഞ്ഞ ധാരണയ്ക്ക് തെളിവുകളില്ല. വലിയ സുഹൃദ് വലയം ഉണ്ടായിട്ടുകൂടി വിഷാദരോഗം പോലെയുള്ള മാനസിക ബുദ്ധിമുട്ടുകൾ … Continue readingമാനസിക ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ആർത്തവം – മിഥ്യകൾ

പല സംസ്കാരങ്ങളിലും ആർത്തവത്തെ പറ്റി സംസാരിക്കുന്നത് നിഷിദ്ധമായാണ് കണ്ടുവന്നിട്ടുള്ളത്. പ്രധാന കാരണം അതുമായി ബന്ധപ്പെട്ട കെട്ടുകഥകളാണ്. ഈ കെട്ടുകഥകളെ ഉന്മൂലനം ചെയ്യുന്നതിനായി അവയുടെ ഉത്ഭവം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. പൊതുവായിട്ടുള്ള ഇത്തരം മൂന്ന് മിഥ്യകളെ പറ്റി താഴെ വിവരിച്ചിരിക്കുന്നു. 1. ആർത്തവസമയത്ത് ക്ഷേത്രങ്ങളിൽ പോകാനോ പൊതുജനങ്ങളുമായി ഇടപഴകാനോ പാടില്ല. വളരെക്കാലമായി ആർത്തവ രക്തം അശുദ്ധമായി കണക്കാക്കപ്പെടുന്നു. എന്നാൽ ജീവശാസ്ത്രമനുസരിച്ച്, ഇത് അശുദ്ധമല്ല, ഗർഭാശയ ഭിത്തി ചൊരിയുകയും അടുത്ത ആർത്തവ ചക്രത്തിനു വേണ്ടി സ്വയം തയ്യാറെടുക്കുകയും ചെയ്യുന്നതാണ്. കൂടാതെ, പണ്ട് സ്ത്രീകൾ … Continue reading “ആർത്തവം – മിഥ്യകൾ”

ആർത്തവചക്ര പരമ്പര – ഭാഗം 1 – ജീവശാസ്ത്രം

സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമായി കണക്കാക്കപ്പെടുന്ന അവയവങ്ങളിലെ എല്ലാ ചാക്രിക ജൈവ മാറ്റങ്ങളും ആർത്തവ ചക്രത്തിൽ ഉൾപ്പെടുന്നു. അണ്ഡാശയം, ഗർഭാശയം, ഗര്‍ഭാശയമുഖം, യോനി എന്നിവ പോലുള്ള സ്ത്രീകളുടെ പ്രത്യുത്പാദന ഘടനയുള്ളവരിൽ ഇത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. എല്ലാ മാസവും, അണ്ഡാശയങ്ങൾ പ്രത്യുൽപാദന ഘടകങ്ങളായി പ്രവർത്തിക്കുന്ന പ്രത്യേക കോശങ്ങൾ ഉത്പാദിപ്പിക്കുന്നു. ഇതിനെ മുട്ട അഥവാ അണ്ഡം എന്ന് വിളിക്കുന്നു. അണ്ഡത്തിന് ലൈംഗിക ബന്ധത്തിൽ യോനീനാളത്തിലൂടെ പ്രവേശിക്കുന്ന ബീജങ്ങളുമായി സംയോജിപ്പിക്കാൻ കഴിയും. ഒരു അണ്ഡവും ബീജവും സംയോജിച്ചാൽ, അവ ഒരൊറ്റ … Continue reading “ആർത്തവചക്ര പരമ്പര – ഭാഗം 1 – ജീവശാസ്ത്രം”

ഇന്ത്യൻ ശാസ്ത്രമേഖലയിൽ സംവരണസമുദായങ്ങളുടെ സാന്നിധ്യം

ഇന്ത്യയിലെ പ്രമുഖ ഗവേഷണശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc), സംവരണസമുദായത്തിൽ പെട്ട അധ്യാപകരുടെ തോത് 5%-ൽ താഴെയാണ്. സാമൂഹികമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരുടെയും അധ്യാപകരുടെയും കുറവാണ് ഇത്തരത്തിലുള്ള വൈരുധ്യത്തിനു കാരണം. ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐറ്റി കാൺപൂരിൽ (IIT Kanpur) 394 അധ്യാപകരിൽ ദളിത് അധ്യാപകരുടെ എണ്ണം മൂന്നെന്നതും, ഐഐറ്റി മദ്രാസിൽ (IIT Madras) സംവരണവിഭാഗത്തിൽപ്പെട്ട  അധ്യാപകരുടെയെണ്ണം 12.4% മാത്രമാണെന്നതും വിവേചനത്തിലൂടെ നിലകൊള്ളുന്ന വ്യവസ്ഥിതിയുടെ തെളിവുകളാണ്. കഴിഞ്ഞ രണ്ടുവർഷക്കാലയളവിൽ ഐഐറ്റികളിൽനിന്നും പഠനം … Continue reading “ഇന്ത്യൻ ശാസ്ത്രമേഖലയിൽ സംവരണസമുദായങ്ങളുടെ സാന്നിധ്യം”

എന്താണ്‌ പ്രതിരോധ ശേഷി

ഏതെങ്കിലും അസുഖത്തിൽ നിന്നോ അസുഖം ഉണ്ടാക്കുന്ന രോഗാണുക്കളിൽ നിന്നോ നമുക്ക് കിട്ടുന്ന സംരക്ഷണം ത്തിനു ആണ് പ്രതിരോധശേഷി എന്ന് പറയുന്നത്. നമ്മുടെ തന്നെ ശരീരത്തിലെ കോശങ്ങളും തന്മാത്രകളും നമുക്ക് സംരക്ഷണം പ്രധാനം ചെയ്യുന്നുണ്ട്. ഈ കോശങ്ങളും തന്മാത്രകളും ഏതെങ്കിലും അപരിചിത ജീവികളോ വസ്തുക്കളോ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഒരുമിച്ചു അവക്കെതിരെ പ്രതിരോധിക്കുന്നു. പ്രതിരോധം നേടിയ കോശങ്ങളിലെ തന്മാത്രകൾ അസുഖം വന്ന രോഗാണുക്കളെ ശരീരത്തിൽ കയറുന്നതിൽ പ്രതിരോധിക്കുകയും അവയുടെ വ്യാപനത്തെ തടയുകയും ചെയ്യുന്നു. പ്രതിരോധശേഷി നേടിയ കോശങ്ങൾ ദീർഘ കാലത്തേക്ക് … Continue reading “എന്താണ്‌ പ്രതിരോധ ശേഷി”

n-COVID19 ഒരു ജൈവായുധം അല്ലാത്തത് എന്തുകൊണ്ട്?

COVID-19 വ്യാപനം ആരംഭിക്കുന്ന ഘട്ടങ്ങളിൽ തന്നെ കേട്ടുതുടങ്ങിയ ഒരു പ്രചാരണം ആണ് കൊറോണ വൈറസ് (coronavirus) മനുഷ്യനിർമ്മിതം ആണെന്നുള്ളത്. വുഹാനിലെ ബയോ സേഫ്റ്റി ലെവൽ 4 (BSL-4) ഗവേഷണശാലകളിൽ നിർമ്മിച്ച വൈറസാണിതെന്നു പല പാശ്ചാത്യ സമൂഹമാധ്യമങ്ങൾ പറയുകയുണ്ടായി. പാശ്ചാത്യ നവമാധ്യമങ്ങളെ വെല്ലുവിളിച്ച് ചില ചൈനീസ് മാധ്യമങ്ങൾ പറഞ്ഞത്  അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത വൈറസാണിതെന്നുമാണ്. എബോള (Ebola) തുടങ്ങിയ മാരക രോഗങ്ങൾ പരത്തുന്ന വിഷാണുക്കളുടെ ഗവേഷണത്തിന് നിർമ്മിതമായിട്ടുള്ളതാണ് BSL-4 ലാബുകൾ. ഈയിടങ്ങളിൽ ഗവേഷണം ചെയ്യപ്പെടുന്ന രോഗാണുക്കൾ ഒരു … Continue reading “n-COVID19 ഒരു ജൈവായുധം അല്ലാത്തത് എന്തുകൊണ്ട്?”

കൊതുകുകൾ n-കോവിഡ്19 പരത്തില്ല

n-കോവിഡ്19 ശ്വസനവ്യവസ്ഥയിലാണ് (മൂക്കും തൊണ്ടയും അടങ്ങുന്ന ശ്വാസനാളം, ശ്വാസകോശം) അണുബാധയുണ്ടാക്കുന്നത് . കൊതുകുകൾ ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുമെങ്കിലും, കോവിഡ് വൈറസിനെ വഹിക്കില്ല. n-കോവിഡ്19 ബാധിച്ചവരെ കടിച്ച കൊതുകുകൾക്ക് വൈറസിനെ മറ്റു മനുഷ്യരിലേക്കോ മൃഗങ്ങളിലേക്കോ എത്തിക്കാൻ കഴിയില്ല. n-കോവിഡ്19 പടരുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുണ്ടാകുന്ന ചെറുതുള്ളികൾ, മൂക്കിൽ നിന്നുള്ള സ്രവം, ഉമിനീര് എന്നിവയിലൂടെയാണ്.  കൊതുകുകൾ കോവിഡ് പരത്തുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല. കോവിഡിൽ നിന്നും സ്വയം സംരക്ഷിക്കാൻ സാമൂഹിക അകലം(social distancing ) ശീലമാക്കുക – അതായത്, രോഗം … Continue reading “കൊതുകുകൾ n-കോവിഡ്19 പരത്തില്ല”

വൈറസ്: അതെന്താണ്?

ഒരു ചെറിയ, ജീവനില്ലാത്ത ജീവിയാണ് വൈറസ്. ബാക്ടീരിയ, സസ്യങ്ങൾ, മൃഗങ്ങൾ തുടങ്ങിയ ജീവജാലങ്ങളെ ഇത് ബാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, അവ വ്യത്യസ്ത രോഗങ്ങൾക്ക് കാരണമാവുകയും ചിലപ്പോൾ അണുബാധ, ജീവജാലങ്ങളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മനുഷ്യശരീരങ്ങളെപ്പോലെ, വൈറസുകളിൽ കോശങ്ങൾ അടങ്ങിയിട്ടില്ല, അതിനാൽ അവ വളരുകയും വികസിക്കുകയും ചെയ്യണമെങ്കിൽ അവക്ക് ഒരു ആതിഥേയ കോശം കണ്ടെത്തണം. മിക്ക വൈറസുകളിലും മൂന്ന് ഭാഗങ്ങൾ കാണാൻ കഴിയും – വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ വഹിക്കുന്ന ഒരു രാസഘടന, അതിന് ചുറ്റുമുള്ള ഒരു പുറംതോട്, ഒരു … Continue reading “വൈറസ്: അതെന്താണ്?”


Get new content delivered directly to your inbox.

%d bloggers like this: